കോളയാട്; കോഴിക്കോട് വിലങ്ങാട് വനത്തിൽ കുടുങ്ങിയ മൂന്ന് പേരെയും കണ്ടെത്തി.വാളുക്ക് അത്തായ കൊത്ത് എന്ന സ്ഥലത്ത് നിന്നാണ് വനം വകുപ്പ് സംഘം ഇവരെ കണ്ടെത്തിയത്. ഇവരെ വനത്തിൽ നിന്ന് പുറത്ത് എത്തിച്ചു. വടകര ചോറോട് സ്വദേശികളായ ഫാസിൽ, റാഹിൽ, ഫാസിൽ എന്നിവരാണ് വനത്തിൻ കുടുങ്ങിയത്. വൈകിട്ട് 4 മണിയോടെയാണ് ഇവർ വനത്തിൽ പോകുന്നതും തുടർന്ന് കാണാതാവുന്നതും. 12 വനം വകുപ്പ് സംഘങ്ങളാണ് ഇവരെ കണ്ടെത്താനായുള്ള ശ്രമങ്ങൾ നടത്തിയത്. 2 ബൈക്കുകളിലായിട്ടാണ് ഇവർ എത്തിയത്. യുവാക്കൾ വനത്തിൽ കുടുങ്ങിയ വിവരം നാട്ടുകാരാണ് ആദ്യം അറിയുന്നത്. പിന്നീട് നടത്തിയ പരിശോധനയിൽ യുവാക്കൾ സഞ്ചരിച്ച ബൈക്കും ഇവർ ഉപയോഗിച്ച ലൈറ്റും കണ്ടെത്തുകയായിരുന്നു. ഇവരെ പുറത്ത് എത്തിച്ച് വിശദമായി ചോദ്യം ചെയ്യുമെന്ന് അധികൃതർ അറിയിച്ചു.ദുരൂഹമാണ് ഇവരുടെ രാത്രിയിലുള്ള കാടുകയറ്റം. ഇവർ എന്തിന് ആ സമയത്ത് വടകരയിൽ നിന്ന് ഈ കാട്ടിലേക്കെത്തി എന്ന ചോദ്യം ബാക്കിയാണ്. ദുരൂഹത നിറഞ്ഞ ഇത്തരം സാഹസിക യാത്രകൾ സമീപകാലത്ത് വർധിച്ചു വരുന്നു. ഇത്തരക്കാരെ തിരയാൻ സർക്കാർ വൻ തുകയാണ് ചെലവിടുന്നത്. പിടിയിലായിക്കഴിയുമ്പോൾ വളരെ നിഷ്കളങ്കത അഭിനയിച്ച് രക്ഷപ്പെടുന്നവൻമാരിൽ പലരെ കുറിച്ചും കൃത്യമായി അന്വേഷിച്ചാൽ സാമൂഹികവിരുധ പ്രവർത്തനങ്ങൾ നടത്തുന്നത് സംബന്ധിച്ച വിവരങ്ങൾ ലഭിച്ചേക്കാം. ഇത്തരം യാത്രകളും പ്രകടനങ്ങളും അത്ര നിഷ്കളങ്കമല്ല എന്നു കണ്ടെത്താം. ഒരു കുട്ടിയുടെ കരച്ചിൽ കേട്ടതായി ആദ്യം പ്രചരിച്ചിരുന്നു. യാർത്ഥത്തിൽ ഈ കാര്യത്തിൽ അടിമുടി ദുരൂഹതയാണ്.20 വയസ്സ് കാരായ മൂന്ന് യുവാക്കളാണ് ഇപ്പോൾ പൊലീസ് കസ്റ്റഡിയിലുള്ളത്. ഇവരെ ചോദ്യം ചെയ്യലിൽ നിന്ന് രക്ഷപ്പെടുത്താൻ ചിലർ നീക്കം നടത്തുന്നുണ്ടെന്നും പറയപ്പെടുന്നു. കാര്യം എന്തായാലും നാട്ടുകാർക്കും സർക്കാരിനും ഉണ്ടായ സമയനഷ്ടം, ധനനഷ്ടം എന്നിവ കണക്കാക്കി അവരിൽ നിന്ന് പിഴയീടാക്കണം. സർക്കാർ ഖജനാവ് ഇത്തരക്കാർക്ക് വേണ്ടി ചെലവഴിക്കുന്നത് അവസാനിപ്പിക്കണം.
They lost their way and got lost in the forest. They found 3 young men. Why did they go into the forest at night to lose their way?




















